നേരത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പിന്റെ ചുമതലയാകും ലഭിക്കുക.

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടുനിന്നു.
ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് മന്ത്രിസഭാ പുനപ്രവേശം സാധ്യമായത്. നേരത്തെ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പിന്റെ ചുമതലയാകും ലഭിക്കുക.

 

 Post A Comment: