പ്രമുഖ വജ്ര വ്യാപാരിയായ നീരവ് മോദി നടത്തിയ 11,400 കോടിയുടെ വായ്പാ തട്ടിപ്പിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്.


ന്യൂഡല്‍ഹി: പ്രമുഖ വജ്ര വ്യാപാരിയായ നീരവ് മോദി നടത്തിയ 11,400 കോടിയുടെ വായ്പാ തട്ടിപ്പിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. 
ബയേഴ്‌സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്‍റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. 
പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും വജ്ര വ്യാപാരിയായ നീരവ് മോദിക്ക് വായ്പ നല്‍കിയത്. അതിനാല്‍ തന്നെ ആ വായ്പാ തുക തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്തം പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞു.
 
അതേസമയം, ജനുവരി 1നാണ് നീരവ് മോദി രാജ്യം വിട്ടത്. കുടുംബത്തോടൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ് ഇദ്ദേഹം കടന്നിരിക്കുന്നത് എന്നാണ് വിവരം. നീരവിനെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സി.ബി.ഐ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മുംബൈയും സൂറത്തും ഡ‍ഹിയുമടക്കം 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജ്വല്ലറി ഉടമകളായ മെഹു ചോക്സിയുടെയും നീരവ് മോദിയുടെയും രണ്ടു പിഎബി ഉദ്യോഗസ്ഥരുടെയും വീടുകളിലും വക്ക് ഷോപ്പുകളിലും കടകളിലും എഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു.
 റിപ്പോട്ട് സമപ്പിക്കുന്നതിനു മുപുതന്നെ നീരവ് മോദി രാജ്യം വിട്ടതായാണു സൂചന. ജനുവരി അവസാനത്തോടെയാണു റിപ്പോട്ട് സമപ്പിച്ചത്. ഇന്ത്യ പാസ്പോട്ടിനു പുറമെ ബെജിയം പാസ്പോട്ടും നീരവിന്‍റെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ചു രാജ്യം വിട്ടതായാണു വിലയിരുത്ത.
കിട ബിസിനസുകാക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തി കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റ ഓഫ് കംഫട്ട്) രേഖക ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎബിയുടെ ജാമ്യത്തിന്‍റെ ബലത്തി വിദേശത്തെ ബാങ്കുകളിനിന്നു വതോതി പണം പിവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎബിക്കായി.


Post A Comment: