ഗൗരി നേഹയുടെ മരണം: പ്രതികളായ അദ്ധ്യാപകരെ സ്വീകരിച്ച പ്രിന്‍സിപ്പലിനെ പുറത്താക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം


കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അദ്ധ്യാപകര്‍ക്ക് സ്വീകരണം നല്‍കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. കേസില്‍ മൂന്ന് മാസത്തോളം സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപകരെ എല്ലാ ആനുകൂല്യങ്ങളോടും തിരിച്ചെടുത്തതിന് പുറമെ കേക്ക് മുറിച്ചാണ് ഇവര്‍ക്ക് വരവേല്‍പ്പ് നല്‍കിയത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സമൂഹ മനഃസാക്ഷിക്കെതിരാണ് പ്രിന്‍സിപ്പലിന്റെ നീക്കമെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തില്‍ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വിഷയത്തില്‍ പല തവണ വിശദീകരണം ചോദിച്ചിട്ടും പ്രിന്‍സിപ്പല്‍ ഇത് നല്‍കാന്‍ തയ്യാറായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ചെയ്യാവുന്ന കാര്യമല്ല പ്രിന്‍സിപ്പല്‍ ചെയ്തതെന്നും ഇദ്ദേഹത്തിനും മറ്റ് അദ്ധ്യാപകര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് കൈമാറിയ കത്തില്‍ പറയുന്നു.

Post A Comment: