തൃശ്ശൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചുഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. മാള സ്വദേശികളായ കുട്ടപ്പശേരി വീട്ടില്‍ ഇമ്മാനുവല്‍ (68), ഭാര്യ മേഴ്‌സി (64) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. കാട്ടുങ്ങചിറ പോലീസ് സ്‌റ്റേഷന് സമീപം വാടക വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മേഴ്‌സിയെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചനിലയിലും ഇമ്മാനുവലിനെ മറ്റൊരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. വീട്ടില്‍ പാല്‍ കൊണ്ടു വയ്ക്കാനെത്തിയയാളാണ് സംഭവം ആദ്യം അറിയുന്നത്. ഇമ്മാനുവേല്‍ ആന്ധ്രാപൊലീസ് ജീവനക്കാരനായിരുന്നു. മേഴ്‌സി ഇരിങ്ങാലക്കുട സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയാണ്.  അടുത്ത മാസം അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് പോകുവാനിരിക്കുകയായിരുന്നു ഇരുവരും. മക്കള്‍: ഷിനിത, ഷാനിത, ഷിബിത, ഷിജിത. മരുമക്കള്‍: സോണി, വിനിക്, ജിതിന്‍.

Post A Comment: