പണം നല്‍കാതിരുന്നതിനാലാണ് സമരം നടത്തിയത്.പണം നല്‍കാതിരുന്നതിനാലാണ് സമരം നടത്തിയത്.

കൊല്ലം. പത്തനാപുരത്ത്‌ വയല്‍ നികത്തിയ സ്ഥലമാണെന്ന് ആരോപിച്ച് വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടികുത്തി സമരം നടത്തിയതിനെ തുടര്‍ന്ന് സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കും. മരണപെട്ട സുഗുതന്റെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥനത്തിലാണ് കേസ്. നാല് ലക്ഷത്തിലേറെ രൂപ ചിലവിട്ട് വര്‍ക്ക് ഷോപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് സമരം ആരംഭിച്ചത്. സി പി ഐ പ്രവര്‍ത്തകര്‍ വന്‍ തുക ആവശ്യപെട്ടിരുന്നതായും ഇത് നല്‍കാതിരുന്നതിനാലാണ് കൊടികുത്തിയതെന്നുമാണ് സുഗുതന്റെ മകന്‍ സുനില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ആവശ്യപെട്ടത് വലിയ തുകയായിരുന്നു. ചെറിയ തുക നല്‍കാന്‍ തയ്യാറായിരുന്നു എന്നാല്‍ അവരത് അംഗീകരിച്ചിരുന്നില്ലെന്നുമാണ് പറയുന്നത്.
അട്ടപാടിയില്‍ ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് കൊല്ലപെട്ട മധുവിന്റെ വിഷയം ഗൗരവമേറിയ ചര്‍ച്ചയാകുമ്പോള്‍ വ്യവസായം തുടങ്ങാന്‍ സാഹചര്യമില്ലാതെ മരണം വരിച്ച വ്യവസായിയെ കുറിച്ച് വ്യാപാരമേഖലയില്‍ പോലും കാര്യമായി ചര്‍ച്ച ചെയ്യപെട്ടിട്ടില്ല.


Post A Comment: