കണിച്ചാര്‍ വളയംചാലില്‍ പാചകവാതക സിലിണ്ടറിന് തീ പിടിച്ച്‌ വീട്ടമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്.കണ്ണൂര്‍: കണിച്ചാര്‍ വളയംചാലില്‍ പാചകവാതക സിലിണ്ടറിന് തീ പിടിച്ച്‌ വീട്ടമ്മ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. വളയംചാലിലെ വെട്ടുനിരപ്പില്‍ റെജി, ഭാര്യാ മാതാവ് സൂസമ്മ (60) പിതാവ് രാജന്‍ (68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. അടുപ്പില്‍ നിന്നും പാചകവാതക സിലിണ്ടറിലേയ്ക്ക് തീ പടരുകയായിരുന്നു. സിലിണ്ടറിന് ചോര്‍ച്ച ഉള്ളത് ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്. പേരാവൂരില്‍ നിന്നെത്തിയ അഗ്നിശമന സേനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അടുക്കള പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്. അടുക്കളയിലുണ്ടായിരുന്ന സൂസമ്മയുടെ നിലവിളികേട്ട് രക്ഷിക്കാന്‍ എത്തിയപ്പോഴാണ് രാജനും റെജിക്കും പരിക്കേറ്റത്. സമീപവാസികള്‍ ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

Post A Comment: