മരിച്ചതാരാണെന്ന് വ്യക്തമല്ല. പരിക്കേറ്റത് പടക്കനിര്‍മ്മാണ തൊഴിലാളികളാണെന്നാണ് വിവരം.പത്തനംതിട്ടക്കടുത്ത് ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആര്‍.ഡി.എസ്) ആസ്ഥാനത്ത് പടക്കശാലക്ക് തീപ്പിടിച്ചു. തീപ്പിടിത്തത്തില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്ക്.
മൂന്നു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവഗുരുതമാണ്. 
രാവിലെ ഒമ്പതോടു കൂടിയാണ് അപകടമുണ്ടായത്.
കുമാരഗുരു ജയന്തി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ പരുക്കേറ്റ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടായാളാണ് മരിച്ചത്. മരിച്ചതാരാണെന്ന് വ്യക്തമല്ല. പരിക്കേറ്റത് പടക്കനിര്‍മ്മാണ തൊഴിലാളികളാണെന്നാണ് വിവരം.
പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്റെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ് പി.ആര്‍.ഡി.എസ് ആസ്ഥാനത്ത് നടക്കുന്നത്.

Post A Comment: