കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്.


കണ്ണൂര്‍: ശു​ഹൈ​ബ് വ​ധ​ക്കേ​സ് സിബിഐക്ക് വിടണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ. ​സു​ധാ​ക​ര​ന്‍ ന​ട​ത്തു​ന്ന നി​രാ​ഹാ​രം അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയതോടെ സര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തിലാണ്. ശുഹൈബ് കൊലപാതകം പാര്‍ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വിലയിരുത്തി കഴിഞ്ഞു. വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം ഒറ്റപ്പെട്ട മട്ടാണ്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിലുള്ള കടുത്ത വിയോജിപ്പ് സംസ്ഥാന സമ്മേളന വേദിയില്‍ വച്ച്‌ ജയരാജനെ സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. 

സി​ബി​ഐ അ​ന്വേ​ഷ​ണം സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചാ​ല്‍ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ​യെ​ന്ന ശക്തമായ നി​ല​പാ​ടി​ലാ​ണ് കോണ്‍ഗ്രസ് നേതൃത്വം. സമരം കണ്ടില്ലെന്ന് സര്‍ക്കാര്‍ നടിച്ചാല്‍ കോടതിയെ സമീപിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്‍റെ ഉന്നതതല യോഗം കണ്ണൂരില്‍ കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സുധാകരന്‍ സമരം തുടരാന്‍ തീരുമാനിച്ചത്.

Post A Comment: