പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള വിധി ചരിത്ര പ്രധാനമെന്നാണ് സാര്‍വത്രികമായി വിശേഷിപ്പിക്കപ്പെട്ടത്.


തിരുവനന്തപുരം: പാതയോര മദ്യഷാപ്പുപ്രശ്നത്തില്‍ സ്വന്തം വിധി സുപ്രീം കോടതി തന്നെ അട്ടിമറിക്കുകയാണെന്ന് വി.എം.സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു. പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള വിധി ചരിത്ര പ്രധാനമെന്നാണ് സാര്‍വത്രികമായി വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഈ വിധിയെ സുപ്രീം കോടതി തന്നെ പിന്നീട് പുറപ്പെടുവിച്ച വിധികളിലൂടെ അട്ടിമറിക്കുകയും അപ്രസക്തമാക്കുകയുമാണ് ചെയ്തത്. രാജ്യത്തെയും ജനജീവിതത്തെയും ബാധിക്കുന്ന സുപ്രധാന കാര്യത്തില്‍ സുപ്രീം കോടതിയുടെ ചുവടുമാറ്റം അത്ഭുതപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. എന്തുകൊണ്ട് ഇത്തരത്തിലൊരു വിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേര്‍ന്നു എന്നത് കാര്യകാരണസഹിതം ഇതേവരെ വിശദീകരിക്കപ്പെട്ടിട്ടില്ല. 

Post A Comment: