വിദ്യാര്‍ഥികളുടെ എതിര്‍പ്പുണ്ടാകുമെന്ന കാരണത്താലാണ്​ കണ്‍​സെഷന്‍ മിനിമം ചാര്‍ജ്​ വര്‍ധിപ്പിക്കാത്തത്​​.


തിരുവനന്തപുരം: യാത്രക്കാരുടെയും കെഎസ്​ആര്‍ടിസിയുടെയും ബസുടമകളുടെയുമെല്ലാം താല്‍പര്യം പരിഗണിച്ചാണ്​ ചാര്‍ജ് വര്‍ധനവില്‍ തീരുമാനമെടുത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതില്‍ ആശങ്കകളു​ണ്ടെങ്കില്‍ ചര്‍ച്ചക്ക്​ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികളുടെ എതിര്‍പ്പുണ്ടാകുമെന്ന കാരണത്താലാണ്​ കണ്‍​സെഷന്‍ മിനിമം ചാര്‍ജ്​ വര്‍ധിപ്പിക്കാത്തത്​​. സ്വകാര്യ ബസുടമകളില്‍നിന്ന്​ സമ്മര്‍ദമുണ്ടായിട്ടില്ല, അവര്‍ പ്രയാസം പറഞ്ഞിരുന്നുവെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്​ മറുപടിയായി പറഞ്ഞു.
നിരക്ക്​ വര്‍ധന സംബന്ധിച്ച്‌​ പഠനം നടത്തിയ ജസ്​റ്റിസ്​ രാമചന്ദ്രന്‍ കമീഷ​​ന്‍റെ പ്രധാന ശിപാര്‍ശകള്‍ കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്​ അംഗീകരിച്ചിരുന്നു. ഡീസല്‍ നിരക്കിലെ വര്‍ധന, ബസ്​ ഷാസിയുടെ വിലയിലെ മാറ്റം, സ്​​പെയര്‍പാര്‍ട്​സുകളുടെ വിലവര്‍ധന, തൊഴിലാളിക​ളുടെ കൂലി എന്നിവ കണക്കിലെടുത്താണ്​ നിരക്ക്​ ഭേദഗതിക്ക്​ രാമചന്ദ്രന്‍ കമീഷ​ന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്​.
അതേസമയം, നിരക്ക്​ വര്‍ധന അപര്യാപ്​തമാണെന്നും തുടര്‍ന്ന്​ നടപടി ​വ്യാഴാഴ്​ച തീരുമാനിക്കുമെന്നുമാണ്​ ബസുടമകളുടെ നിലപാട്​. മിനിമം നിരക്ക്​ പത്തും വിദ്യാര്‍ഥികളുടെ നിരക്ക്​ വര്‍ധനയുമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.


Post A Comment: