കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.


ആലപ്പുഴ: നഗരത്തില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു സംഘടിപ്പിച്ച സമര കാഹളം പരിപാടിയുടെ ഭാഗമായ പ്രകടനത്തിനിടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച്‌ ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. കെ.എസ്.യുവിന്റെ കൊടിതോരണങ്ങള്‍ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കത്തിച്ചു. നഗരത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കെ.എസ്.യുവിന്റെ സമ്മേളന വേദിക്ക് പുറത്ത് പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

Post A Comment: