സ്വകാര്യ ബസ് സമരം. ആലപ്പുഴ കെ എസ് ആര്‍ ടി സി ക്ക് മുതലാക്കാനായില്ലലോ ഫ്ലോര്‍ എ സി ബസ്സുകള്‍ കട്ടപ്പുറത്തായതിനെത്തുടര്‍ന്ന് കെ എസ് ആര്‍ ടി സി  ആലപ്പുഴ ഡിപ്പോയ്ക്ക്  സ്വകാര്യ ബസ് സമര ദിവസങ്ങളില്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. 
പ്രതിദിനം മൂന്നു ലക്ഷത്തില്‍പ്പരം രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്. കാര്യമായ തകരാറുകളൊന്നുമില്ലാത്ത പ്രാഥമിക സര്‍വീസ് മാത്രം ആവശ്യമുള്ള ബസുകളാണ് ആലപ്പുഴയില്‍ ഫണ്ടില്ലെന്ന കാരണത്താല്‍ മാത്രം സര്‍വിസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുന്നത്.
 13 ലോ ഫ്ലോര്‍‍ എ സി ബസുകളില്‍ ആറെണ്ണം കട്ടപ്പുറണ് . 
 പ്രാഥമിക സര്‍വീസ് നടത്തുന്നതിനുള്ള ഫണ്ട് ലഭിച്ചിട്ടില്ലന്നാണ് കാരണമായി പറയുന്നത്. 
24000 രൂപ മുതല്‍ 50000 രൂപ വരെയാണ് ആലപ്പുഴ ഡിപ്പോയിലെ എ സി ലോ ഫ്ലോര്‍ ബസ്സുകളുടെ പ്രതിദിന ടിക്കറ്റ് വരുമാനം. 13 ഷെഡ്യൂളകളും ഓടിച്ചിരുന്നെങ്കില്‍ സ്വകാര്യ ബസ് സമരകാലത്ത് ഡിപ്പോയില്‍ ആകെ 16 ലക്ഷം രൂപയ്ക്കു മേല്‍ വരുമാനമുണ്ടാക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 6 ബസ്സുകളും ഇറക്കാന്‍ പറ്റാതിരുന്ന സാഹചര്യത്തില്‍ പരമാവധി ലഭിച്ച വരുമാനം പതിമൂന്നര ലക്ഷം രൂപയില്‍ ഒതുങ്ങി. സംഭവം വിവാദമായതോടെ ഫണ്ട് ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും തൊട്ടടുത്ത ദിവസം തന്നെ ബസുകള്‍ ഇറക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.


Post A Comment: