ഇയ്യാല്‍ പാറപ്പുറം സ്വദേശി മങ്കുന്നത്ത് പജീഷ് (33) ആണ് അറസ്റ്റില്‍ ആയത്

കുന്നംകുളം: ലോട്ടറിയിലെ നമ്പര്‍ തിരുത്തി സമ്മാനം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ഞൂര്‍പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയ്യാല്‍ പാറപ്പുറം സ്വദേശി മങ്കുന്നത്ത് പജീഷ് (33) നെയാണ് കുന്നംകുളം സി.ഐ സി ആര്‍ സന്തോഷിന്‍റെ നിര്‍ദ്ദേശപ്രകാരം അറെസ്റ്റ്‌ ചെയ്തത്. ഈ മാസം നാലാം തിയതി പെരുമ്പിലാവ് അറക്കല്‍ സ്കൂളിനു സമീപത്തു വെച്ച് ലോട്ടറി വില്‍പ്പനക്കാരനായ സുബ്രഹ്മണ്യന്റെ കയ്യില്‍ നിന്നും 4000 രൂപ സമ്മാനമുള്ള നമ്പറ് തിരുത്തിയ ലോട്ടറികള്‍ നല്‍കി 30 രൂപ വിലയുള്ള 48 ടിക്കറ്റുകളും ബാക്കി സമ്മാന തുകയായ 2650 രൂപയും തട്ടിച്ച് പജീഷ് സ്ഥലം വിടുകയായിരുന്നു. പറ്റിക്കപെട്ടതറിയാതെ   സുബ്രഹ്മണ്യന്‍ ചൊവ്വാഴ്ച രാവിലെ കുന്നംകുളത്തുള്ള ലോട്ടറി എജന്സിയില്‍ ടിക്കറ്റുകള്‍ നല്‍കി സമ്മാനം വാങ്ങാനെത്തി. ഇവര്‍ നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകളില്‍ അവസാന നാലക്കം തിരുത്തിയതായി മനസിലാക്കിയത്. തുടര്‍ന്ന് സുബ്രഹ്മണ്യന്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി. കുന്നംകുളം എസ്.ഐ യു കെ ഷാജഹാന്റെ നേതൃത്വത്തില്‍ നിഖില്‍, സന്തോഷ്‌, ആരിഫ്, ആഷിഷ്, സുമേഷ്, ശരത്ത്, ഷൈജു, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post A Comment: