രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു നടപടി.

മാലെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുത രൂക്ഷമാക്കി മാലിദ്വീപി സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിയും അറസ്റ്റി. ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദ്, സുപ്രീം കോടതി ജഡ്ജി അലി‍ ഹമീദ് എന്നിവരെ പ്രസിഡന്റ് അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള സക്കാരാണ് അറസ്റ്റ് ചെയ്തത്.
രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു നടപടി. ഇവരെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യമെന്താണെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം, അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായശേഷം സൈന്യം സുപ്രീംകോടതിക്കുള്ളി കയറിയതായി കോടതി വക്താവ് വെളിപ്പെടുത്തിയിരുന്നു.
മു പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണു മാലിദ്വീപി പ്രതിസന്ധി രൂക്ഷമായത്. കോടതി ഉത്തരവ് തള്ളിക്കളഞ്ഞ ഭരണനേതൃത്വം, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 
കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേന്ന അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു പാലമെന്റ് ചേ‍ന്നാ ഭരണകക്ഷിക്കു ഭരണം നഷ്ടപ്പെടും. ഇതോടെ പ്രസിഡന്റ് അബ്ദുല്ല യമീനെ കുറ്റവിചാരണ ചെയ്യുമെന്ന ഭയമാണു രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെഉത്തരവ് അനുസരിക്കാതിരിക്കാക്കാരിനെ പ്രേരിപ്പിച്ചത്. കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്ന സക്കാ തീരുമാനത്തി പ്രതിഷേധിച്ച് ആരോഗ്യമന്ത്രി ഹുസൈ റഷീദ് രാജിവച്ചിരുന്നു.


Post A Comment: