കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് ല​തി​ക സു​ഭാ​ഷി​നു ചു​മ​ത​ല ന​ല്‍​കി​യ​ത്


ദില്ലി: പു​തി​യ മ​ഹി​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യി ല​തി​ക സു​ഭാ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് ല​തി​ക സു​ഭാ​ഷി​നു ചു​മ​ത​ല ന​ല്‍​കി​യ​ത്. നി​ല​വി​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​യാ​യ ല​തി​ക സു​ഭാ​ഷ്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ അ​ഞ്ചു പേ​രി​ല്‍​നി​ന്നാ​ണ് ഐ ​ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ല​തി​ക​യെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ത്ത​ത്. ല​തി​ക​യെ​ക്കൂ​ടാ​തെ അ​ഡ്വ. ഫാ​ത്തി​മ റോ​ഷ​ന്‍ (മ​ല​പ്പു​റം), എ​റ​ണാ​കു​ളം ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ആ​ശാ സ​നി​ല്‍, എ​റ​ണാ​കു​ളം ഡി​സി​സി സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ദ്യാ ബാ​ല​കൃ​ഷ്ണ​ന്‍ (കോ​ഴി​ക്കോ​ട്) എ​ന്നി​വ​രെ​യാ​ണ് അ​ഭി​മു​ഖ​ത്തി​നാ​യി ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. 

Post A Comment: