മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ


തൃശൂര്‍: സര്‍ക്കാര്‍  മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 880 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി. ന്യൂറോളജി, നെഫ്രോളജി, കാര്‍ഡിയോളജി വിഭാഗങ്ങള്‍ ഒറ്റബ്ലോക്കില്‍ ഒരുക്കിയാണ് മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷാലിറ്റി സൗകര്യം ഒരുക്കുകയെന്ന് മന്ത്രി പറഞ്ഞു.(ബൈറ്റ്) കേന്ദ്ര സര്‍ക്കാരിന്റയും, സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് ലഭ്യമാക്കിയാണ് സൂപ്പര്‍ സ്‌പെഷാലിറ്റിയൊരുക്കുക. പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഫണ്ട് ലഭ്യമായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ചെലവ് വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കേളേജില്‍ പി.ജി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കും. ട്രോമാകെയര്‍ യൂണിറ്റ് മേയ് അവസാനത്തടെ ആരംഭിക്കും. ഓങ്കോളജി വിഭാഗത്തില്‍ കാന്‍സര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു. 880 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനാണ് മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കുന്നത്. എട്ട് വര്‍ഷം കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Post A Comment: