വീസ, ആരോഗ്യം, കൃഷി, വ്യാപാരം തുടങ്ങി ഒന്‍പതുകരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്.


ദില്ലി: ഇന്ത്യ-ഇറാന്‍ ബന്ധം ശക്തമാകുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായി ഒന്‍പതു കരാറുകളില്‍ ഇന്ത്യ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം പ്രതിരോധം, സുരക്ഷ, ഉൗര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുമെന്ന് റൂഹാനി പറഞ്ഞു.

വീസ, ആരോഗ്യം, കൃഷി, വ്യാപാരം തുടങ്ങി ഒന്‍പതുകരാറുകളാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ഇന്ന് ഡല്‍ഹിയില്‍ എത്തിയ റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ പ്രദേശിക-ആഗോള വിഷയങ്ങള്‍ സംബന്ധിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. 


2016ല്‍ നരേന്ദ്ര മോദി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ നിരവധി കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

Post A Comment: