പ്രതികള്‍ പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങിയതല്ല. തെരച്ചിലില്‍ പൊലീസ്​ പിടികൂടിയതാണ്​.


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ്​ കൊല്ലപ്പെട്ട കേസില്‍ പിടിയിലായത്​ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍. ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടും. കേസി​​​ന്‍റെ ഗൂഢാലോചന തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികളെ സി.പി.എം നേതാക്കള്‍ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള ആരോപണം പൂര്‍ണമായും തെറ്റാണ്. പ്രതികള്‍ പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങിയതല്ല. തെരച്ചിലില്‍ പൊലീസ്​ പിടികൂടിയതാണ്​. ഡമ്മി പ്രതികളെയല്ല പിടികൂടിയത്​ എന്നതി​​ന്‍റെ ഉത്തരവാദിത്വം വ്യക്തിപരമായി ഏറ്റെടുക്കുന്നുവെന്നും രാ​ജേഷ്​ ദിവാന്‍ പറഞ്ഞു.
ലോക്കല്‍ പൊലീസില്‍ വിശ്വാസമില്ലാത്തവര്‍ക്ക്​ സി.ബി.​ഐ യിലോ മറ്റ്​ ഏജന്‍സികളെയോ സമീപിക്കാം. പൊലീസ്​ സ്ഥലത്ത്​ 55 റെയ്​ഡുകള്‍ നടത്തി. ഒരേ സമയം 50 വീടുകളില്‍ വരെ തെരച്ചില്‍ നടത്തി. തെരച്ചിലിനിടയില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്​ പൊലീസ്​ പ്രതികളെ പിടികൂടിയത്​. കേസില്‍ പൊലീസി​​​ന്‍റെ ഭാഗത്ത്​ വീഴ്​ചയുണ്ടായിട്ടില്ല. അന്വേഷണ സംഘത്തിനുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്നുമില്ലെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിനെക്കുറിച്ച്‌ പൊലീസിനെ കുറിച്ച്‌ ശക്തമായ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ്​ രാജേഷ്​ വാര്‍ത്താ സമ്മേളനം വിളിച്ച്‌​ കാര്യങ്ങള്‍ വ്യക്തമാക്കിയത്​.

Post A Comment: