സൂരജ് പാല്‍ അമു ബി.ജെ.പിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും രാജിവച്ചു


ഗുരുഗ്രാം: പത്മാവദ് ചിത്രവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനകള്‍ നടത്തിയ സൂരജ് പാല്‍ അമു ബി.ജെ.പിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും രാജിവച്ചു. ചിത്രത്തിനെതരെ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടത്തിയ കര്‍ണി സേനയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് പാല്‍ അമു. കഴിഞ്ഞ ദിവസം ഹരിയാന ബി.ജെ.പി അദ്ധ്യക്ഷന്‍ സുഭാഷ് ബരാലയ്ക്കാണ് സൂരജ് പാല്‍ തന്‍റെ രാജിക്കത്ത് നല്‍കിയത്. വിവാദ ചിത്രം പദ്മാവത് വിഷയവുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിന്‍റെ തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. പദ്മാവത് വിവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അമുവിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. കലാപം നടത്തിയതിനും പ്രകോപനപരമായ പ്രസംഗം നടത്തിയതിനും ജനുവരി 26നാണ് പൊലീസ് അമുവിനെ കസ്റ്റഡിയിലെടുത്തത്.

Post A Comment: