ചൈനയില്‍ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച്‌ 9 പേര്‍ കൊല്ലപ്പെട്ടു.

ബെയ്ജിംഗ്: ചൈനയില്‍ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ശ്വസിച്ച്‌ 9 പേര്‍ കൊല്ലപ്പെട്ടു. 2 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറന്‍ ഗ്വിഷോ മേഖലയിലെ ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ ജനറേറ്റര്‍ ബോയിലറില്‍ ഓവര്‍ഹോള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Post A Comment: