എ കെ ശശീന്ദ്രന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല


തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശശീന്ദ്രന്‍ മന്ത്രിയാകുന്നതിലൂടെ കേരളത്തില്‍ സ്ത്രീ സുരക്ഷ ശക്തിപ്പെടുമെന്നും ചെന്നിത്തല പരിഹസിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശശീന്ദ്രന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയേയും സമീപിച്ചിരിക്കുന്നത്. 

Post A Comment: