രണ്ടായിരത്തോളം വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു.മൂവാറ്റുപുഴ: നഗരത്തില്‍ വ്യാപക ലഹരി മരുന്നു വേട്ട. സ്കൂള്‍ പരിസരത്തു പ്രവര്‍ത്തിക്കുന്ന ശീതള പാനീയ വില്‍പ്പന ശാലയില്‍ നിന്നും സമീപത്തുള്ള ലോട്ടറി വില്‍പ്പന കേന്ദ്രത്തില്‍ നിന്നുമായി രണ്ടായിരത്തോളം വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കു വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ചരുന്നതാണു സിഗരറ്റെന്നു പൊലീസ് പറഞ്ഞു. സിഗരറ്റു വില്‍പ്പന നടത്തിയ ശീതള പാനീയ വില്‍പ്പന കേന്ദ്രത്തിന്റെ ഉടമ പൊട്ടേക്കണ്ടത്തില്‍ ബഷീര്‍(65), ലോട്ടറി വില്‍പ്പന കേന്ദ്രത്തിന്റെ ഉടമ എന്‍ജിഓ ക്വാര്‍ട്ടേഴ്സിനു സമീപമുള്ള പൂവത്തിങ്കല്‍ ഷാജി(45)എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈസ്റ്റ് മാറാടി പള്ളിക്കവലയക്കു സമീപത്തുള്ള പലചരക്കു കടയില്‍ നിന്നു നൂറു പായ്ക്കറ്റോളം ലഹരി കലര്‍ന്ന പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കറ്റു പിടിച്ചെടുത്തു. കുരുക്കൂര്‍ വീട്ടില്‍ ജോളി(53)എന്നയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post A Comment: