രാ​വി​ലെ ആ​റു​മ​ണി മു​ത​ല്‍ വൈ​കീ​ട്ട് ആ​റു മ​ണി​വ​രെയാണ് ഹര്‍ത്താല്‍

വ​ട​ക​ര: ഓ​ര്‍​ക്കാ​ട്ടേ​രി​ ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ല്‍ ആര്‍.എം.പിയുടെയും കൊ​യി​ലാ​ണ്ടി​യില്‍ സി.പി.എമ്മിന്‍െറയും ഹ​ര്‍​ത്താ​ല്‍ തുടങ്ങി. രാ​വി​ലെ ആ​റു​മ​ണി മു​ത​ല്‍ വൈ​കീ​ട്ട് ആ​റു മ​ണി​വ​രെയാണ് ഹര്‍ത്താല്‍. ഏ​റാ​മ​ല പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​റ്​ ആ​ര്‍.​എം.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഒ​രു സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​നും പ​രി​ക്കേറ്റിരുന്നു. അ​ക്ര​മ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ ആ​ര്‍.​എം.​പി സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വി​നെ പൊ​ലി​സ്​ സു​ര​ക്ഷി​ത​സ്​​ഥാ​ന​ത്തേ​ക്ക്​ മാ​റ്റി​യിരുന്നു. കൊ​യി​ലാ​ണ്ടി പു​ളി​യ​ഞ്ചേ​രി​യി​ല്‍ സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​ക്കു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ 10 പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റതില്‍ പ്രതിഷേധിച്ചാണ് സി.​പി.​എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.ബി.​ജെ.​പി​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സി.​പി.​എം ആ​രോ​പി​ച്ചു. ഇ​വി​ടെ സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത്​ പൊ​ലീ​സ് കാ​വ​ലു​ണ്ട്. ആ​റു മു​ത​ല്‍ ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.

Post A Comment: