തമിഴ്നാട്ടില്‍ നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു.


രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള ഏഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. തൊഴിലാളികളുടെ 50 ബോട്ടുകളിലെ മത്സ്യബന്ധന വലകള്‍ നാവികസേന നശിപ്പിച്ചു. കച്ചിത്തീവിനു സമീപം മത്സ്യബന്ധനം നടത്തവെയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസം 370 ബോട്ടുകളുടെ സംഘത്തിനൊപ്പമാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്നു കടലില്‍ പോയത്. കച്ചിത്തീവിനു സമീപം മീന്‍ പിടിക്കവെ നാവികസേനയെത്തി ഇവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. 50 ബോട്ടുകളിലെ വലകള്‍ മുറിച്ചു വിട്ടു. ഇതിനുശേഷം ഏഴു തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. ഇതേ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ സംഘം ഇന്ത്യയിലേക്കു മടങ്ങി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

Post A Comment: