മിഥുനെ ഇന്നു രാവിലെയാണ് കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്.തൃശൂര്‍: സഹോദരിയെ കളിയാക്കിയതു ചോദ്യംചെയ്ത സഹോദരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഒളിവിലായിരുന്ന പ്രതി മിഥുനാണ് കൈയിലെ ഞരമ്പു മുറിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഐക്കരക്കുന്നിലെ പറമ്പിലാണ് മിഥുനെ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപത്തുവച്ചാണ് കൊരുമ്പിശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത് വേണുഗോപാലിനു മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ സുജിത് പിന്നീട് ആശുപത്രിയില്‍ വച്ച്‌ മരിച്ചു. സംഭവത്തില്‍ ഒളിവിലായിരുന്ന ഡ്രൈവറായ മിഥുനെ ഇന്നു രാവിലെയാണ് കൈ ഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്.

Post A Comment: