ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെ കൊടുംഭീകരനെ പിടികൂടി.


ദില്ലി: ഇന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതിനിടെ കൊടുംഭീകരനെ പിടികൂടി. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ അരീജ് ഖാനാണ് ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സംഘത്തിന്‍റെ പിടിയിലായത്. ഇയാളെ ദില്ലി പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്. അരീജ് ഖാനെ നേപ്പാളില്‍ നിന്നാണ് പിടികൂടിയതെന്നാണ് സൂചന. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് അരീജ് ഖാന്‍ പിടിയിലാകുന്നത്. ദേശീയ അന്വേഷണ ഏജന്‍സി തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് അരീജ് ഖാന്‍. ഇയാള്‍ അഞ്ചോളം സ്ഫോടനക്കേസിലെ പ്രതിയാണെന്നാണ് വിവരം.

Post A Comment: