ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതികള്‍ എത്തിയ വാഹനം പോലീസ് തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. വാടകയ്ക്കെടുത്ത രണ്ടു കാറുകളിലാണ് പ്രതികള്‍ ആക്രമണത്തിനെത്തിയത്. പ്രതികളില്‍ ചിലര്‍ സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.

Post A Comment: