മദ്യവില്പനക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതികളും സെസുകളും എകീകരിച്ച് ധനമന്ത്രി തോമസ് െഎസകിന്റെ ബജറ്റ്
തിരുവനന്തപുരം: മദ്യവില്പനക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതികളും
സെസുകളും എകീകരിച്ച് ധനമന്ത്രി തോമസ് െഎസകിന്റെ ബജറ്റ്. മദ്യത്തിന് ഏര്‍പ്പെടുത്തിയിരുന്ന
സാമൂഹിക സുരക്ഷാ സെസ്, മെഡിക്കല്‍ സെസ്
എന്നിവ എടുത്ത് കളഞ്ഞ് തത്തുല്യമായി വില്പന നികുതി ഉയര്‍ത്തുമെന്നാണ് ബജറ്റില്‍
പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നികുതി നിരക്കുകള്‍ പ്രകാരം മദ്യത്തിന്
നാമമാത്രമായ വില വര്‍ധനയുണ്ടാകും. 400 രൂപ വരെ വിലയുള്ള
വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമായും 400 രൂപക്ക് മുകളില്‍ വരുന്ന മദ്യത്തിന് 210 ശതമാനമായും
പരിഷ്കരിച്ചു. ബീയറിന്റെ നികുതി 100 ശതമാനമായിരിക്കും.
അതേസമയം, ബിവറേജസ് ഒൗട്ട്ലെറ്റുകളിലുടെ ഇനി വിദേശ നിര്‍മിത
മദ്യം വില്‍ക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത
വിദേശമദ്യത്തിേന്റയും, വിദശേ നിര്‍മിത മദ്യത്തിെന്റയും
വില്പന നടത്താനുള്ള അവകാശം അബ്കാരി നിയമപ്രകാരം ബെവ്കോക്കാണ്. എന്നാല്‍ വിദേശ
നിര്‍മിത മദ്യത്തിെന്റ വില്പന ബെവ്കോ നടത്തിയിരുന്നില്ല. ഇത്
ആരംഭിക്കുമെന്നാണ് ബജറ്റ് പറയുന്നത്.
Post A Comment: