ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ്​ ഡിക്​റ്റീവ്​ രാജാനി പണ്ഡിറ്റ്​ അറസ്​റ്റില്‍.


താനെ: ഇന്ത്യയിലെ ആദ്യ വനിത പ്രൈവറ്റ്​ ഡിക്​റ്റീവ്​ രാജാനി പണ്ഡിറ്റ്​ അറസ്​റ്റില്‍. വ്യക്​തികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍​ അനധികൃത മാര്‍ഗങ്ങളിലുടെ ശേഖരിച്ചു എന്ന കുറ്റത്തിനാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. രാജാനിക്കൊപ്പം മറ്റ്​ ചില ഡിറ്റ്​ക്​ടീവുകളെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. രാജാനി പണ്ഡിറ്റിനെതിരെ ശക്​തമായ തെളവുകളുണ്ടെന്ന്​ താനെ പൊലീസ്​ അറിയിച്ചു. അഞ്ച്​ പേരുടെ കോള്‍ വിവരങ്ങളാണ്​ ഇത്തരത്തില്‍ ഇവര്‍ ചോര്‍ത്തിയത്​. കോള്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്ന്​ താനെ പൊലീസ്​ മേധാവി പരം ബീര്‍ സിങ്​ പറഞ്ഞു. രാജാനി പണ്ഡിറ്റിനെ ചോദ്യം ചെയ്​താല്‍ മാത്രമേ കേസ്​ സംബന്ധിച്ച്‌​ കൂടുതല്‍ കാര്യങ്ങള്‍ വ്യക്​തമാവു എന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്​ സ​ന്തോഷ്​, പ്രശാന്ത്​ എന്നീ രണ്ടു പേരും പൊലീസ്​ പിടിയിലായിട്ടുണ്ട്​. 

Post A Comment: