വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരിച്ചത്.


പത്തനംതിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷരക്ഷാ ദൈവസഭയുടെ ആസ്ഥാനത്തെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വെട്ടിക്കെട്ട് നടത്തിപ്പുകാരന്‍ ഹരിപ്പാട് മഹാദേവിക്കാട് സ്വദേശി ഗുരുദാസും ഭാര്യ ആശാ ഗുരുദാസുമാണ് മരിച്ചത്. 

വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


അതേസമയം പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് പത്തനംതിട്ട എഡിഎം ദിവാകരന്‍ നായര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചു.

Post A Comment: