പ്രശസ്​ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത്​ തിവാരിയുടെ വിവാഹം നിശ്​ചയിച്ചു.


ദില്ലി: പ്രശസ്​ത ഗായകനും സംഗീത സംവിധായകനുമായ അങ്കിത്​ തിവാരിയുടെ വിവാഹം നിശ്​ചയിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ചൊവ്വാഴ്​ച നടന്ന ചടങ്ങിലാണ്​ പല്ലവി ശുക്ലയുമായുള്ള വിവാഹ നിശ്​ചയം നടന്നത്​. ഇരുവരുമൊന്നിച്ചുള്ള ഫോ​േട്ടാ അങ്കിത്​ ഇന്‍സ്​റ്റഗ്രാമില്‍ പോസ്​റ്റ്​ ചെയ്​തു. ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നെ പ്രണയിക്കും, സംരക്ഷിക്കും, ബഹുമാനിക്കും. നക്ഷത്രങ്ങളോളം ഉയരത്തില്‍ നിന്നെ പ്രതിഷ്​ഠിക്കും- അങ്കിത്​ ഇന്‍സ്​റ്റഗ്രാമില്‍ കുറിച്ചു. െഫബ്രുവരി 23നാണ്​ അങ്കിതി​​െന്‍റയും പല്ലവിയുടെയും വിവാഹം. 26ന്​ വിവാഹ സല്‍ക്കാരം നടക്കും. മുത്തശ്ശിയാണ്​ അങ്കിതിനായി പല്ലവിയെ കണ്ടെത്തിയത്​. ബംഗളൂരുവില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്​ പല്ലവി.

Post A Comment: