ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍
ചിത്രം ഒടിയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നേരത്തെ 2018 മാര്‍ച്ച്
30 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അണിയറ പ്രവര്‍ത്തകര്‍
അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജും
ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍
അഭിനയിക്കുന്ന മാണിക്യന് എന്ന കഥാപാത്രം കായിക ക്ഷമതയില്‍ മറ്റുള്ളവരേക്കാള്‍
മുന്നില്‍ നില്‍ക്കുന്നയാളാണെന്നും സംവിധായകന് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ
പരസ്യസംവിധായകനായ വി എ ശ്രീകുമാര്‍ മേനോന്റെ ആദ്യ സംവിധാന സംരഭമാണ് ഒടിയന്. നരേന്, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍
പ്രധാനവേഷത്തിലെത്തുന്നു. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ്
ചിത്രം നിര്‍മ്മിക്കുന്നത്. പി കണ്ണന്‍കുട്ടിയുടെ നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ
ചിത്രം.
Post A Comment: