ഉത്തര്‍പ്രദേശില്‍ ദലിത് നിയമ വിദ്യാര്‍ഥിയെ അടിച്ചു കൊന്നുഅലഹബാദ്: ഉത്തര്‍പ്രദേശില്‍ ദലിത് നിയമ വിദ്യാര്‍ഥിയെ അടിച്ചു കൊന്നു. 26കാരനായ ദിലിപ് സരോജ് ആണ് അജ്ഞാത സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. അലഹബാദില്‍ നടന്ന കൃത്യത്തിന്‍റെ  ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. രണ്ടു കൂട്ടുകാരോടൊപ്പം റസ്റ്ററന്റിലെത്തിയ ദിലിപ്. ഇവിടെ വച്ച് ദിലിപും കുറച്ചാളുകളും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇവര്‍ ദിലിപിനെ അക്രമിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കുകളും പൈപ്പു കഷ്ണങ്ങളും ഇഷ്ടികയും ഉപയോഗിച്ചായിരുന്നു അക്രമം. ഗുരുതരമായി പരുക്കേറ്റ ദിലീപിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഞായറാഴ്ചയോടെ സ്ഥിതി കൂടുതല്‍ വഷളാവുകയും മരിക്കുകയുമായിരുന്നു. ദിലിപിനെ മര്‍ദിക്കുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരപ്പിച്ചിരുന്നു. റസ്റ്ററന്റില്‍ നിന്ന് ഇറങ്ങി വരുകയായിരുന്നു ദിലിപിനെ ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുന്നതാണ് വീഡിയോയില്‍. മര്‍ദനം തടയാന്‍ ആരും ശ്രമിക്കാത്തതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് കുറച്ച് സമയത്തിന് ശേഷം ഹോട്ടലിലെത്തിയ ഒരാളാണ് മോട്ടോര്‍ സൈക്കിളില്‍ ദിലിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിലിപിന്‍റെ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.  പൊലിസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് വാടക വീട്ടിലാണ് ദിലിപ് താമസിച്ചിരുന്നത്. 

Post A Comment: