ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവിനൊപ്പം എത്തിയാണ് മാഞ്ജി എന്‍ഡിഎ വിടുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.


പട്ന: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാ നേതാവുമായ ജിതന്‍ റാം മാഞ്ജി എന്‍ഡിഎ സഖ്യത്തില്‍ നിന്നും വിട്ടു. ആര്‍.ജെ.ഡി.നേതാവും ലാലുപ്രസാദ് യാദവിന്‍റെ ഭാര്യയുമായ റാബ്രി ദേവിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു മാഞ്ജി എന്‍ഡിഎ വിടുന്ന കാര്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ആര്‍ജെഡിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ മാഞ്ജിയും ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒഴിവ് വരുന്ന ഒരു രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന കാര്യം മാഞ്ജി എന്‍ഡിഎയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇല്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുമായി സഹകരിക്കില്ലെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. ലാലുപ്രസാദ് യാദവിന്‍റെ മകന്‍ തേജസ്വി യാദവിനൊപ്പം എത്തിയാണ് മാഞ്ജി എന്‍ഡിഎ വിടുന്ന കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

Post A Comment: