കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്‍റെ പ്രരംഭ ഘട്ടമായ ഡ്രെഡജിംങ് പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.


കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്‍റെ  പ്രരംഭ ഘട്ടമായ  ഡ്രെഡജിംങ്   പ്രവര്‍ത്തികള്‍ക്ക് തുടക്കമായി.  രണ്ടാം ഘട്ട  മെക്കാനിക്കല്‍ ഡ്രെഡജിങ്ങിനെ  കൊടുങ്ങല്ലൂര്‍ പോര്‍ട്ട്  ബേസിനും ചാന്നലും ഏഴുമീറ്റര്‍  ആഴം ആക്കുന്നതിനെ വേണ്ടി  മൂന്ന് ലക്ഷം  ക്യൂബിക് ഡ്രെഡജിങ്ങാണ് നടത്തുന്നത്. 10 കോടി രൂപയുടെ ഭരണനുമതി ഇതിന് വേണ്ടി നല്‍കിയിട്ടുണ്ട്.  പദ്ധതിയുടെ  പ്രവര്‍ത്തന ഉല്‍ഘാടനം  തുറമുഖം ,മ്യൂസിയം,പുരവസതു വങ്കുപ്പ് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പിള്ളി  നിര്‍വ്വഹിച്ചു.    കൊടുങ്ങല്ലൂരിലെ  പുരാതനവും സാഹസികവുമായ  ചരിത്രത്തിന്‍റെ നിരവധി പിന്‍തുണയുളള  മുസിരിസ്  തുറമുഖത്തിനെ അമൂല്യമായ തിരുശേഷിപ്പായി  സംരക്ഷിക്കണമെന്നും   എല്ലാ കാര്യങ്ങളിലും  സര്‍ക്കാരിന്‍റെ ഇടപെടലും  നീതി പൂര്‍വ്വമായ  പ്രവര്‍ത്തനങ്ങളും  ഉണ്ടാകുമെങ്കിലും  ജനകിയ  പങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്നും ഇതു വഴി പരാതികള്‍  ഒഴിവാക്കാന്‍ സാധിക്കുമെന്നും  മന്ത്രി  പറഞ്ഞു. അഴിമതി വിരുദ്ധ  ഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യം.  എവിടെയങ്കിലും  അഴിമതികള്‍ ഉണ്ടായല്‍ അത് തടയുകയും ഇടപെടുകയും ചെയ്യും.  കടല്‍ തീരങ്ങളില്‍ പുത്തന്‍ ഉണര്‍വ്വ്  ഉണ്ടാക്കന്‍  തുറമുഖ വകുപ്പ് ശ്രമം ആരംഭിച്ചരിക്കുകയാണ്. തീരപ്രദേശങ്ങള്‍ മത്സ്യ വിപണന കേന്ദ്രങ്ങള്‍ മാത്രമല്ല  രാജ്യത്തിന്‍റെ  സുരക്ഷ  സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്നവയാണ്  എപ്പോഴും ദുരിതങ്ങള്‍  തിരമാലകള്‍ പോലെ  ഉയര്‍ന്ന് വരുന്നതാണ്.  അതിനെ പ്രതിരോധിക്കാന്‍  സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണന്നും  കൊടുങ്ങല്ലൂര്‍ തുറമുഖത്തിനെ ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകില്ലന്നും  ഇവിടെത്ത കേരളാമാരിടൈം ഇന്‍സറ്റിറ്റിയൂട്ട്  കെട്ടിട സമൂച്ചയം  ഇടന്‍ തുറന്ന് കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്നും  മന്ത്രി  ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നേരത്തെ   മെക്കാനിക്കല്‍ ഡ്രെഡിജിംങ്ങ് യന്ത്രം തുറമുഖത്ത് എത്തി മന്ത്രി സ്വിച്ച്ഓണ്‍ കര്‍മ്മം  നിര്‍വ്വഹിച്ചാണ് പൊതു സമ്മേളനം ഉല്‍ഘാടനം ചെയ്യാന്‍  കേരളാ മാരിടൈം ഇന്‍സറ്ററ്റിയൂട്ടില്‍ എത്തിയത്. എം എല്‍ എ  ഇ.ടി ടൈസന്‍ മാസറ്റര്‍  അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  മേരിതോമസ്  മുഖ്യ പ്രഭാഷണം നടത്തി. തുറമുഖ ഡയറകടര്‍ എച്ച് ദിനേശന്‍  ഐ എ എസ് ,എം ഡി  കെ ആര്‍ വിനോദ്, മതിലകം ബ്ലോക്ക് പ്രസിഡണ്ട് കെ കെ അബീദലി, പ്രസാദിനി മോഹന്‍, നൗഷദ് കൈതവളപ്പില്‍, സി ആര്‍ വത്സന്‍, സീന അഷറഫ്, പി എം അബദുള്ള. ക്യപറ്റന്‍ എബ്രഹം വി കുര്യക്കോസ്, ടി വി സുരേഷബാബു, കെ കെ സച്ചിത്ത്, ഇ ജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Post A Comment: