പദ്മാവത് സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കവെ തിയേറ്ററില്‍ വെച്ച്‌ 19കാരിയെ ബലാത്സംഗം ചെയ്തു.


ഹൈദരാബാദ്: പദ്മാവത് സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കവെ തിയേറ്ററില്‍ വെച്ച്‌ 19കാരിയെ ബലാത്സംഗം ചെയ്തു. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിലാണ് സംഭവം. രണ്ട് മാസം മുമ്പാണ് 23കാരനായ കണ്ടാകട്ല ഭിക്ഷാപതിയെ പെണ്‍കുട്ടി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തിങ്കളാഴ്ച്ച ഇരുവരും ഒന്നിച്ചു തിയ്യേറ്ററില്‍ പോയി സിനിമ കാണാമെന്ന് തീരുമാനിച്ചു. എന്നാല്‍ പ്രതി അടുത്തൊന്നും ആളുകളിരിക്കാത്ത സീറ്റ് ഇരിക്കാന്‍ തിരഞ്ഞെടുത്ത് പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തിയേറ്ററിനുള്ളില്‍ ആളുകള്‍ കുറവാണെന്ന് ഉറപ്പുവരുത്തിയായിരുന്നു കുറ്റകൃത്യത്തിന് പ്രതി മുതിര്‍ന്നത്. പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. സുരക്ഷാ പാളിച്ചകള്‍ വരുത്തിയതിന് തിയ്യേറ്റര്‍ ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Post A Comment: