രാത്രി എട്ടിന് തിരുവനന്തപുരത്താണ് യോഗം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുന്‍ സൂപ്രണ്ട് ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. രാത്രി എട്ടിന് തിരുവനന്തപുരത്താണ് യോഗം. ഗതാഗത മന്ത്രിയും, പെന്‍ഷന്‍കാരുടെ പ്രതിനിധികളും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കും. കെഎസ്‌ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബുവാണ് ജീവനൊടുക്കിയത്. തലശേരി സ്വദേശിയായ ഇയാളെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് നടേശന്‍റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

Post A Comment: