നടുമല എസ്റ്റേറ്റ് പരിസരത്ത് വീണ്ടും പുലിയിറങ്ങിപുലിയാക്രമണത്തില്‍ 4 വയസുകാരന്‍ മരിച്ച നടുമല എസ്റ്റേറ്റ് പരിസരത്ത് വീണ്ടും പുലിയിറങ്ങി. വാല്‍പ്പാറ മേഖലയിലേക്ക് വിനോദ സഞ്ചാരികള്‍ കുറഞ്ഞു.  കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നടുമല എസ്റ്റേറ്റ് പരിസരത്ത് വനപാലകര്‍ 4 കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഈ കൂടുകള്ക്ക്  സമീപം നിരീക്ഷണത്തിനായി ക്യാമറയും ഘടിപ്പിച്ചിരുന്നു. ഇതിലൊരു ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കൂടിനടുത്തെത്തിയ പുലി പക്ഷേ കൂട്ടില്‍ പ്രവേശിച്ചില്ല. വാല്പ്പാ റയിലെ നടുമല എസ്റ്റേറ്റ് പരിസരത്ത് വനപാലകര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആനമല കടുവാസങ്കേതത്തിന്റെ ഭാഗമായ നടുമല എസ്റ്റേറ്റ് മേഖലയില്‍ ഒന്നിലധികം പുലികളുണ്ടാകാമെന്നാണ് വനപാലകരുടെ വിലയിരുത്തല്‍. ഇതേ സമയം പ്രദേശവാസികളുടെ ഭീതിയകന്നിട്ടില്ല. പുലിയാക്രമണത്തില്‍ കുട്ടി മരിച്ച സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും പ്രദേശവാസികള്‍ മുക്തരായിട്ടില്ല. പുലിയാക്രമണത്തില്‍ കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന്‍ വാല്പ്പാറ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു. ചെറിയ കുട്ടികളുള്ളവര്‍ ഈ മേഖലയിലേക്ക് വരാന്‍ ഭയക്കുകയാണ്. ജില്ലാ അതിര്‍ത്തിയായ മലക്കപ്പാറയില്‍ നിന്ന് വാല്പ്പാറയിലേക്ക് ഏറെ ദൂരമുണ്ടെങ്കിലും മലക്കപ്പാറ യാത്ര പോലും സഞ്ചാരികളില്‍ ഭീതിയുണര്‍ത്തുകയാണ്‌.

Post A Comment: