സൈനികസേവനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം നല്‍കാന്‍ ഒരുങ്ങി സൗദി അറേബ്യ.


റിയാദ്: സൈനികസേവനത്തിന് അപേക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം നല്‍കാന്‍ ഒരുങ്ങി സൗദി അറേബ്യ. സൗദിയുടെ ജനറല്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്സൈനികന്‍റെ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. കഴിഞ്ഞയാഴ്ച മുതലാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. പരീക്ഷയും അഭിമുഖവും നേരിടേണ്ടതുണ്ട്. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്. വ്യാഴാഴ്ചയാണ് അവസാന തിയതി. വൈദ്യപരിശോധനയും ഉണ്ടാവും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്‍റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് സല്‍മാന്‍ വിഷന്‍ 2030 പ്രഖ്യാപിച്ചത്.

Post A Comment: