ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ക​ണ്ണൂ​രി​ല്‍ സ​ര്‍​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം ചേ​രും.ക​ണ്ണൂ​ര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച ക​ണ്ണൂ​രി​ല്‍ സ​ര്‍​വ​ക​ക്ഷി സ​മാ​ധാ​ന യോ​ഗം ചേ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് യോ​ഗം. മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രി​ക്കും യോ​ഗം ന​ട​ക്കു​ക.  സ​മാ​ധാ​ന യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും അ​റി​യി​ച്ചു. ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മാ​ധാ​ന യോ​ഗം വി​ളി​ക്കാ​ന്‍ സര്‍ക്കാര്‍ തീ​രു​മാ​നി​ച്ച​ത്.

Post A Comment: