എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന്‍ ഇന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യുംതിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായതോടെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന എന്‍.സി.പി നേതാവ് എ.കെ. ശശീന്ദ്രന്‍ ഇന്ന് വൈകിട്ട് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. രാ​ജ്ഭ​വ​നില്‍ ന​ട​ക്കു​ന്ന​ ചടങ്ങില്‍ ഗ​വര്‍​ണര്‍ പി. സ​ദാ​ശി​വം സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. ഫോണ്‍ കെ​ണി​ക്കേ​സില്‍ കു​റ്റ​വി​മു​ക്ത​നാക്കപ്പെട്ടതോടെ ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചു നല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എന്‍.​സി.​പി നേ​തൃ​ത്വം കഴിഞ്ഞ ദിവസം മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് നല്‍​കി​യി​രു​ന്നു. മു​മ്പ് ശ​ശീ​ന്ദ്രന്‍ വ​ഹി​ച്ചി​രു​ന്ന ഗ​താ​ഗത വ​കു​പ്പു​ത​ന്നെ​യാ​യി​രി​ക്കും ഇ​ത്ത​വ​ണ​യും അദ്ദേഹത്തിന് ലഭിക്കുക. നിലവില്‍ വകുപ്പ് മുഖ്യമന്ത്രിയുടെ കൈവശമാണ്. ഫോണ്‍ കെ​ണി​ക്കേ​സില്‍ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട​തി​നെ തു​ടര്‍​ന്ന് മ​ന്ത്രി​യാ​യി ഇ​ന്ന് വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നി​രി​ക്കു​ന്ന എ.​കെ.​ശ​ശീ​ന്ദ്ര​നെ​തി​രെ ഹൈ​ക്കോ​ട​തി​യില്‍ നല്‍കിയ ഹര്‍​ജി ഇന്ന് പരിഗണിച്ചേക്കും. ശ​ശീ​ന്ദ്ര​നെ കു​റ്റ വി​മു​ക്ത​നാ​ക്കിയ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡി​ഷ്യല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യു​ടെ വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് സ്വ​ദേ​ശി​നി മ​ഹാ​ല​ക്ഷ്​മി​യാ​ണ് ഹര്‍​ജി നല്‍​കി​യ​ത്. നേ​ര​ത്തേ ഇ​ത് സം​ബ​ന്ധി​ച്ച്‌ നല്‍​കിയ ഹര്‍​ജി മ​ജി​സ്ട്രേ​ട്ട് കോ​ട​തി ത​ള്ളി​യി​രു​ന്നു. ശ​ശീ​ന്ദ്ര​നെ​തി​രായ പ​രാ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത് മു​ഴു​വന്‍ സ്ത്രീ​കള്‍​ക്കും അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ഹര്‍​ജി​യില്‍ പ​റ​യു​ന്നു

Post A Comment: