കെ.എസ്​.ഇ.ബിയിലെ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കകള്‍ക്ക്​ അടിസ്ഥാനമില്ലെന്ന്​ വൈദ്യുതി മന്ത്രി എം.എം മണി.


ഇടുക്കി: കെ.എസ്​.ഇ.ബിയിലെ പെന്‍ഷന്‍ സംബന്ധിച്ച ആശങ്കകള്‍ക്ക്​ അടിസ്ഥാനമില്ലെന്ന്​ വൈദ്യുതി മന്ത്രി എം.എം മണി. കെ.എസ്​.ആര്‍.ടി.സി പോലെയല്ല കെ.എസ്​.ഇ.ബി. കോടിക്കണക്കിന്​ രൂപയുടെ ആസ്തി ​കെ.എസ്​.ഇ.ബിക്കുണ്ടെന്നും മന്ത്രി വ്യക്​തമാക്കി. കെ.എസ്​.ആര്‍.ടി.സിക്ക്​ പിന്നാലെ കെ.എസ്​.ഇ.ബിയും കടുത്ത സാമ്പത്തിക പ്രതസന്ധിയെ അഭിമുഖകരീക്കുകയാണെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. കെ.എസ്​.ഇ.ബിയുടെ പുതിയ ചെയര്‍മാന്‍ ഇതുസംബന്ധിച്ച്‌​ കത്തെഴുതിയെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനായി പിന്നാലെയാണ്​ മന്ത്രിയുടെ പ്രതികരണം.

Post A Comment: