അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം 08:20 ഓടെയാണ് ശശാദരക് പ്രദേശത്തിലെ PD 9 എന്ന സ്ഥലത്ത് സ്ഫോടനം നടന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

Post A Comment: