വിലക്കയറ്റത്തിനെതിരെ നല്‍കിയ അടിയന്തരപ്രമേയം നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിതിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ നല്‍കിയ അടിയന്തരപ്രമേയം നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലവര്‍ധന നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ.മുരളീധരന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കരിഞ്ചന്തക്കാരെ നിയന്ത്രിക്കാന്‍ ഭക്ഷ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു.

Post A Comment: