സംസ്​ഥാനത്തെ നിയമവാഴ്​ച തകര്‍ന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല


തിരുവനന്തപുരം: സംസ്​ഥാനത്തെ നിയമവാഴ്​ച തകര്‍ന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാത്ത അവസ്​ഥ അത്യന്തം അപകടകരമാണ്​. ഭരണകൂടം ഇവിടെ നിശ്​ചലമായിരിക്കുന്നു​. അതൊന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ എല്ലാത്തിനെയും വെള്ളപൂശുകയാണ്​. ഇൗ വെള്ളപൂശലിന്​​ കൂട്ടു നില്‍ക്കാന്‍ പ്രതിപക്ഷത്തിന്​ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഷുഹൈബി​ന്‍റെ കൊലപാതകത്തിന്​ പിറകില്‍ ആരാണെന്ന്​ എല്ലാവര്‍ക്കുമറിയാം. ഇൗ കൊലപാതകികളെ രക്ഷിക്കാന്‍ ശ്രമിച്ചത്​ പൊലീസാണ്​. മണ്ണാര്‍ക്കാട്ട്​ കൊല്ലപ്പെട്ട സഫീറി​ന്‍റെ കുടുംബത്തിനു നേരെ മൂന്നു തവണ ആക്രമണമുണ്ടായി. എന്നിട്ടും പൊലീസ്​ ഒരു പെറ്റിക്കേസ്​ പോലും രജിസ്​റ്റര്‍ ചെയ്​തില്ല. അതിന്‍റെ ഫലമായാണ്​ സഫീറിന്‍റെ കൊലപാതകം നടന്നത്​. ഇതി​ന്‍റെയെല്ലാം പ്രധാന ഉത്തരവാദി കേരളാ പോലീസാണ്​. കൊലപാതകങ്ങള്‍ക്ക്​ ധൈര്യം നല്‍കുന്നത്​ സംസ്​ഥാനത്ത്​ സര്‍ക്കാറില്ലാത്തതുകൊണ്ടാണെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു. നിയമസഭ പിരിഞ്ഞ ശേഷം പുറത്തു വന്ന പ്രതിപക്ഷ നേതാവ്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

Post A Comment: