നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ എന്ന് മുന്‍ പാര്‍ലമെന്റ് അംഗമായ പന്ന്യന്‍ രവീന്ദ്രന്‍


കൊച്ചി: രാഷ്ട്രീയരംഗത്ത് മൂല്യച്യുതി സംഭവിക്കുന്ന സാഹചര്യത്തില്‍ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐ എന്ന് മുന്‍ പാര്‍ലമെന്റ് അംഗമായ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എം. കെ അയ്യപ്പന്‍ മാസ്റ്റര്‍ പുരസ്കാരം കാനം രാജേന്ദ്രന് നല്‍കുന്ന ചടങ്ങിലാണ് പന്ന്യന്‍ രവീന്ദ്രന്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെ കുറിച്ച്‌ സംസാരിച്ചത്. എം.കെ. അയ്യപ്പന്‍ മാസ്റ്ററുടെ ആറാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു അവാര്‍ഡ്ദാനം. ജനപക്ഷത്ത് നിലകൊള്ളുന്ന രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയലാണ് കാനം രാജേന്ദ്രന് അവാര്‍ഡ് നല്‍കിയത്. അന്തരിച്ച ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം സൂചിപ്പിക്കുന്നത് കേരളത്തിലെ പൊതുസമൂഹം പിറകോട്ട് നടക്കുന്നതായാണ് എന്ന് അവാര്‍ഡ് സ്വീകരിച്ച്‌ സംസാരിക്കവെ കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂര്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. 2015 മാര്‍ച്ച്‌ 2ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായി. 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. 1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്.  ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ മാക്റ്റയുടെ സംസ്ഥാന പ്രസിഡന്റാണ്.

Post A Comment: