സംസ്ഥാനത്ത് ബസുടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്തിരുവനന്തപുരം: സംസ്ഥാനത്ത് ബസുടമകള്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേയ്ക്ക് . 
സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാന ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി ബസുടമകള്‍ നടത്തുന്ന ചര്‍ച്ചയ്ക്കുശേഷമേ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ.
 മുന്‍പ്, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. 
മാര്‍ച്ച് മുതല്‍ ഇത് പ്രബാല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. 
എന്നാല്‍  ഈ ചാര്‍ജ് വര്‍ദ്ധന അപര്യപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. കൂടാതെ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ഇപ്പോള്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നുണ്ട്

Post A Comment: