അഭയക്കേസിലെ പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: അഭയക്കേസിലെ പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനം. പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ഏഴ് വര്‍ഷങ്ങളായി നീട്ടിക്കൊണ്ടു പോയതിനാണ് കോടതി വിമര്‍ശിച്ചത്. കേസില്‍ നാളെത്തന്നെ വാദം കേള്‍ക്കണമെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടിട്ടുണ്ട്.

മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി.മൈക്കിളിനോട് ഇന്ന് നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച്‌ കോടതി സമന്‍സ് അയച്ചിരുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് കെ.ടി മൈക്കിള്‍. സി.ബി.ഐ പ്രതിയാക്കത്തിനെ തുടര്‍ന്ന് കെ.ടി.മൈക്കളിനെ കോടതിയാണ് നാലാം പ്രതിയാക്കിയിരുന്നത്. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് യഥാക്രമം മൂന്ന് പ്രതികള്‍.

Post A Comment: