ജമ്മുകശ്​മീരില്‍ സി.ആര്‍.പി.എഫ്​ ക്യാമ്പിന്​ നേരെ ​വീണ്ടും ഭീകരാക്രമണംശ്രീനഗര്‍: ജമ്മുകശ്​മീരില്‍ സി.ആര്‍.പി.എഫ്​ ക്യാമ്പിന്​ നേരെ ​വീണ്ടും ഭീകരാക്രമണം. കരണ്‍ നഗറിലെ 23ാം നമ്പര്‍ ബറ്റാലിയന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്​. പുലര്‍ച്ചെ നാല്​ മണിയോടെ ക്യാമ്പിലേക്ക്​ ആയുധാധാരികള്‍ കടക്കാന്‍ ശ്രമിക്കുന്നത്​​ ഗാര്‍ഡ്​ കാണുകയായിരുന്നു. തുടര്‍ന്ന്​ ഗാര്‍ഡ്​ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തു. പിന്നീട്​ ക്യാമ്പില്‍ മുഴുവന്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ക്യാമ്പിന്​ അടുത്തുള്ള ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു തീ​വ്രവാദികള്‍. തുടര്‍ന്ന്​ സൈന്യവും തീവ്രവാദികളും തമ്മില്‍ വെടിവെപ്പ്​ ഉണ്ടായതായി സൈനിക വക്​താവ്​ അറിയിച്ചു.
സന്‍ജ്വാനിലെ ആര്‍മി ക്യാമ്പില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറ്​ പേര്‍ കൊല്ലപ്പെട്ടതിന്​ പിന്നാലെയാണ്​ വീണ്ടും ആക്രമണമുണ്ടായത്​. അഫ്​സല്‍ ഗുരുവിനെ തൂക്കിലേറ്റിയതി​ന്‍റെ വാര്‍ഷികത്തില്‍ കശ്​മീരില്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുമെന്ന്​ ഇന്‍റലിജന്‍സ്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Post A Comment: