അക്കാദമിയുടെ നിലവിലെ വൈസ്​ പ്രസിഡന്‍റാണ്​ കമ്പാര്‍.


ദില്ലി: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി കന്നഡ നോവലിസ്​റ്റും ജ്ഞാനപീഠ ജേതാവുമായ ചന്ദ്രശേഖര്‍ കമ്പാറി​െന തെരഞ്ഞെടുത്തു. അക്കാദമിയുടെ നിലവിലെ വൈസ്​ പ്രസിഡന്‍റാണ്​ കമ്പാര്‍. മറാത്തി സാഹിത്യകാരന്‍ ബാലചന്ദ്ര വി. നെമദെയും ഒഡിയ എഴുത്തുകാരി പ്രതിഭാറായിയും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തേക്ക്​ മത്​സരിച്ചിരുന്നു. അക്കാദമിയുടെ അധ്യക്ഷ സ്​ഥാനത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണ്​ കമ്പാര്‍. 20 വര്‍ഷങ്ങള്‍ക്ക്​ ശേഷമാണ്​ കര്‍ണാടക സ്വദേശി അക്കാദമി ചെയര്‍മാന്‍ സ്​ഥാനത്തെത്തുന്നത്​. 


Post A Comment: